Sunday, September 04, 2011

പുല്‍കൂട്ടില്‍

സൈമണ്‍ സഖറിയ

വിദൂരെയാ പുല്‍കൂട്ടില്‍ പുല്‍മെത്തയില്‍
കിടന്നോരാ പൈതലാം ഉണ്ണിയേശു
നല്‍ താരകള്‍ വാനില്‍ ‍മിന്നി തിളങ്ങി
മയങ്ങുമാ കുഞ്ഞിനെ എത്തിനോക്കി

കുഞ്ഞാട് കരഞ്ഞതാല്‍ കുഞ്ഞുണര്‍ന്നു
ഓ യേശുവാം പൈതല്‍ കരഞ്ഞില്ലൊട്ടും
ഞാന്‍ സ്നേഹിച്ചിടുന്നു കനിവേകണേ
രാ പോകുവോളം കൂടെ പാര്‍ത്തീടണേ

പിരിഞ്ഞകന്നീടല്ലേ എന്‍ യേശുവേ
സമീപത്തു നിന്നൊട്ടും പോയീടല്ലേ
അനുഗ്രഹിച്ചീടണേ പൈതങ്ങളെ
നീയൊത്തു വാണീടുവാന്‍ ചേര്‍ത്തീടണേ

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home