Friday, November 25, 2011

ആരാണീ പൈതല്‍?

Tune: What Child is this!

ആരാണീ പൈതലീ നിദ്രയില്‍
മേരി തന്റെ മാറിലായ് സ്വൈരം?
താരാട്ട് പാടുവാന്‍ ദൂതരും,
ഇടയര്‍ ചുറ്റുംകാവലായും!

ഈ പൈതലോ ക്രിസ്തുവാം
ദൂതര്‍ വാഴ്ത്തി പാടിടും രാജന്‍
ഈ പൈതലെ കുമ്പിടാം
ഇടയന്മാരോ കുമ്പിടും രാജന്‍

ശിശുവാം യേശു ഈ ഗോശാലെ
വെറും കാലി മേവിടും കൂട്ടില്‍
ആശുദ്ധന്മാരും ശുദ്ധരും
ഇതാ നിശ്ശബ്ദരായി മേവൂ
ഓ! ആണിയില്‍ തൂങ്ങവേ
അവന്‍ ക്രൂശില്‍
പ്രാണനെ നല്‍കി
കാണ്‍! മേരിതന്‍ സൂനുവെ
വചനമതോ മാനുഷനായി


തന്‍ മുന്നില്‍ കാഴ്ചകള്‍ അര്‍പ്പിക്കാം
അവന്‍ മുന്നില്‍ വീണു വണങ്ങിടാം
രാജാധിരാജന്‍ തന്‍ രക്ഷയെ
നമ്മള്‍ സ്വീകരിച്ചിന്നു വണങ്ങാം

ഈ നാഥന് പാടുവിന്‍
ഒരു കന്യ താരാട്ടിനൊപ്പം
ഈ ക്രിസ്തു ഭൂ-ജാതനായ്
മേരി തന്നുടെ സൂനുവാം പൈതല്‍.


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home