ബുധനാഴ്‌ച, ഡിസംബർ 21, 2016


മണിവിളക്ക്‌-1

കൊടുത്തവനും ദുഃഖിക്കും കൊടുക്കാത്തവനും ദുഃഖിക്കും
       രവീന്ദ്രനാഥടാഗോറിന്റെ ഒരു കഥയാണെന്നു തോന്നുന്നു...ഭിക്ഷാടനം നടത്തുന്ന ഒരാൾ ആ നാട്ടിലെ രാജാവ്‌ ആ വഴി വരുന്നു എന്നു കേട്ടു. സാധാരണക്കാരനല്ലല്ലോ വരുന്നതു! രാജാവിനോട്‌ ഭിക്ഷ യാചിച്ചാൽ പിന്നെ ഒരിക്കലും യാചിക്കേണ്ടിവരികയില്ല എന്നോർത്തു അയാൾ അത്യാർത്തി പൂണ്ട്‌ വഴിയിൽ കാത്തു നിന്നു. പക്ഷേ രാജാവു വന്നപ്പോൾ രഥത്തിൽ നിന്നും താഴെ ഇറങ്ങി അയാളുടെ നേരെ കൈ നീട്ടി ഭിക്ഷ ചോദിച്ചു. വളരെ ഏറെ ശങ്കിച്ച്‌ അയാൾ ഒരു അരിമണി ആ പൊന്മോതിരങ്ങൾ അണിഞ്ഞ കൈകളിൽ വെച്ചുകൊടുത്തു. രാജാവു കേവലം ഒരു ഭിക്ഷുവിനെപോലെ തൊഴുതശേഷം തന്റെ രഥത്തിൽ കയറി യാത്രയായി. 
       ഭിക്ഷു അൽപം നിരാശനായി തന്റെ കുടിലിൽ പോയി തന്റെ അന്നത്തെ ഭിക്ഷാടനം കിട്ടിയ അരി ഒരു പാത്രത്തിലേക്കു മാറ്റി. അപ്പോഴാണു തിളങ്ങുന്ന ഒരു സ്വർണ്ണ അരിമണി അയാൾ കണ്ടതു! തനിക്കുള്ളതെല്ലാം കൊടുക്കാമായിരുന്നു എന്നു ഓർത്തു അയാൾ പരിതപിച്ചിരിക്കണം! സംഭവം കേട്ടവർ തങ്ങൾ ഒട്ടും കൊടുത്തില്ലല്ലോ എന്നോർത്തും പരിതപിച്ചിരിക്കണം!
***.  ******.  ******.  ***
മറ്റുള്ളവർക്കു കൊടുത്തിട്ടുള്ളവരും, മറ്റുള്ളവരെ സഹായിച്ചിട്ടുള്ളവരും,  അവരുടെ പിൻ തലമുറകളും സന്തോഷിക്കുന്നതു ഇതുകൊണ്ടാണു.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം