വെള്ളിയാഴ്‌ച, ഡിസംബർ 23, 2016

മണിവിളക്ക്‌-5
ചരിത്രം ഉറങ്ങുന്ന കട്ടിൽ.
        സൈമൺ സഖറിയ
നാലുകെട്ടിൻ തട്ടിൻ മുകളിലായ്‌ ഇന്നു, ഒഴിഞ്ഞു കിടപ്പുണ്ടൊരു കട്ടിൽ,
കാലു നാലും കടഞ്ഞെടുത്തു, മേൽക്കട്ടി ചൂടുന്ന ഈട്ടി കട്ടിൽ
എത്ര വയസ്സുണ്ടെന്നു ഞാൻ ചോദിച്ചാൽ, മൂളും ഞരക്കം മാത്രം കേൾക്കാം.
എത്ര പേർ നിന്മേൽ ശയിച്ചു, ഉറക്കം വരാതെ തിരിഞ്ഞു കിടന്നു!

കാലൻ കോഴി തൻ രോദനം കേട്ടു, കതിരോനെ കാത്തു കിടന്നു.
നാളയെ പുണരാൻ പലർ വെമ്പി, അതിൽ നേരം പുലരാനായ്‌ കാത്തു കിടന്നു.
പനിയും മറ്റു ദീനവുമായി കിടന്നുറങ്ങി പലരും, ദിനമേറെ പണ്ടതിന്മേൽ.
മക്കളെ ഓർത്തു പലർ കരഞ്ഞു, പ്രാർത്ഥിച്ചതിന്മേൽ മുട്ടു മടക്കി.

മേൽക്കട്ടിയിലെങ്ങും പൂക്കൾ, നേരം പോക്കിനായ്‌ കണ്ട്‌ മടുത്തു.
അതിൻ മുകളിൽ ഒളിപ്പിച്ചു വച്ചു, പലരും രഹസ്യം നിറഞ്ഞോരു വസ്തുക്കൾ.
ചുരുട്ടിവച്ച കിടക്ക, അതിൽ സ്വൈര്യം ചാരി ഉറങ്ങി എത്ര മനുഷ്യർ.
എലി പാറ്റകൾക്കുപോലും വേണ്ട അവയിന്നു, ചരിത്രം ഉറങ്ങുന്ന കട്ടിൽ!

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം