വെള്ളിയാഴ്‌ച, ഡിസംബർ 23, 2016

Moving moon-5

     Mother skin
      -Simon Zachariah

Mother Earth is so big and beautiful.
So patiently tolerating our cruelties
Still give us all we want, water, air free!
We dig, plough, drown and pollute,
Still she bring forth rain, wind and water

Mother skin is the biggest organ in the body
So patiently tolerating our cruelties
Still it protects the muscles, nerves and beauty
We burn, tattoo, scratch, coat with chemicals
Still it rejuvenates itself, and provides health

Don't abuse your mother, she is precious.
If she give up on you, you are in trouble.
She maybe keeping silence or may never complain
But she may be weak and too tired to tell,
Mothers will never give up on their children

മണിവിളക്ക്‌-5
ചരിത്രം ഉറങ്ങുന്ന കട്ടിൽ.
        സൈമൺ സഖറിയ
നാലുകെട്ടിൻ തട്ടിൻ മുകളിലായ്‌ ഇന്നു, ഒഴിഞ്ഞു കിടപ്പുണ്ടൊരു കട്ടിൽ,
കാലു നാലും കടഞ്ഞെടുത്തു, മേൽക്കട്ടി ചൂടുന്ന ഈട്ടി കട്ടിൽ
എത്ര വയസ്സുണ്ടെന്നു ഞാൻ ചോദിച്ചാൽ, മൂളും ഞരക്കം മാത്രം കേൾക്കാം.
എത്ര പേർ നിന്മേൽ ശയിച്ചു, ഉറക്കം വരാതെ തിരിഞ്ഞു കിടന്നു!

കാലൻ കോഴി തൻ രോദനം കേട്ടു, കതിരോനെ കാത്തു കിടന്നു.
നാളയെ പുണരാൻ പലർ വെമ്പി, അതിൽ നേരം പുലരാനായ്‌ കാത്തു കിടന്നു.
പനിയും മറ്റു ദീനവുമായി കിടന്നുറങ്ങി പലരും, ദിനമേറെ പണ്ടതിന്മേൽ.
മക്കളെ ഓർത്തു പലർ കരഞ്ഞു, പ്രാർത്ഥിച്ചതിന്മേൽ മുട്ടു മടക്കി.

മേൽക്കട്ടിയിലെങ്ങും പൂക്കൾ, നേരം പോക്കിനായ്‌ കണ്ട്‌ മടുത്തു.
അതിൻ മുകളിൽ ഒളിപ്പിച്ചു വച്ചു, പലരും രഹസ്യം നിറഞ്ഞോരു വസ്തുക്കൾ.
ചുരുട്ടിവച്ച കിടക്ക, അതിൽ സ്വൈര്യം ചാരി ഉറങ്ങി എത്ര മനുഷ്യർ.
എലി പാറ്റകൾക്കുപോലും വേണ്ട അവയിന്നു, ചരിത്രം ഉറങ്ങുന്ന കട്ടിൽ!

ബുധനാഴ്‌ച, ഡിസംബർ 21, 2016

മണിവിളക്കു-4
  സ്കൂൾ ബഞ്ച്‌
          -സൈമൺ സഖറിയ
ഒന്നാം ക്ലാസ്സിൽ അന്നുണ്ടൊരു ഒന്നാം ബഞ്ച്‌,
നീണ്ടു മയമേറിയ മാവിൻ കുള്ളൻ ബഞ്ച്‌,
പത്തു കുഞ്ഞുങ്ങൾ അതിൽ ചേർന്നിരിക്കും
ആൺ പെൺ ഭേദം അറിയാത്ത ബഞ്ച്‌!

രണ്ടാം ക്ലാസ്സിലെ ബോയ്സിന്റെ ഉന്തുബഞ്ച്‌,
ഒരറ്റത്തു നിന്നും മെല്ലെ തള്ളും ചിലർ,
വായ് നോക്കികൾ അതു തുടർന്നു തള്ളും,
മറ്റേ അറ്റത്തുള്ളവൻ കാറും "ടീച്ചറേ"ന്നു.

മൂന്നാം ക്ലാസ്സിലുണ്ട്‌ പിന്നിലായ്‌ കുറുമ്പ്‌ ബഞ്ച്‌,
മടിയന്മാർ, പോക്കിരികളെ കയറ്റി നിർത്താൻ!
അവിടെ നിന്നാൽ കാഴ്ച ഒന്നു വേറെ തന്നെ,
വഴിപോക്കർക്കെല്ലാം എന്നെ കാണാം പിന്നെ!

നാലാം ക്ലാസ്സിൽ ബഞ്ചുകൾ ഏറെയുണ്ടേ,
എന്റെ സ്കൂൾ അടക്കുന്ന സുദിനം ഇന്നാണേ,
ബഞ്ചുകൾ അടുപ്പിച്ചിട്ട്‌ അവയിൽ ചാടി ഓടി,
ഒന്നു പുഞ്ചിരിച്ച്‌ ഹെഡ്മിസ്റ്റ്രസ്‌ കടന്നുപോയി!

മണിവിളക്ക്‌-1

കൊടുത്തവനും ദുഃഖിക്കും കൊടുക്കാത്തവനും ദുഃഖിക്കും
       രവീന്ദ്രനാഥടാഗോറിന്റെ ഒരു കഥയാണെന്നു തോന്നുന്നു...ഭിക്ഷാടനം നടത്തുന്ന ഒരാൾ ആ നാട്ടിലെ രാജാവ്‌ ആ വഴി വരുന്നു എന്നു കേട്ടു. സാധാരണക്കാരനല്ലല്ലോ വരുന്നതു! രാജാവിനോട്‌ ഭിക്ഷ യാചിച്ചാൽ പിന്നെ ഒരിക്കലും യാചിക്കേണ്ടിവരികയില്ല എന്നോർത്തു അയാൾ അത്യാർത്തി പൂണ്ട്‌ വഴിയിൽ കാത്തു നിന്നു. പക്ഷേ രാജാവു വന്നപ്പോൾ രഥത്തിൽ നിന്നും താഴെ ഇറങ്ങി അയാളുടെ നേരെ കൈ നീട്ടി ഭിക്ഷ ചോദിച്ചു. വളരെ ഏറെ ശങ്കിച്ച്‌ അയാൾ ഒരു അരിമണി ആ പൊന്മോതിരങ്ങൾ അണിഞ്ഞ കൈകളിൽ വെച്ചുകൊടുത്തു. രാജാവു കേവലം ഒരു ഭിക്ഷുവിനെപോലെ തൊഴുതശേഷം തന്റെ രഥത്തിൽ കയറി യാത്രയായി. 
       ഭിക്ഷു അൽപം നിരാശനായി തന്റെ കുടിലിൽ പോയി തന്റെ അന്നത്തെ ഭിക്ഷാടനം കിട്ടിയ അരി ഒരു പാത്രത്തിലേക്കു മാറ്റി. അപ്പോഴാണു തിളങ്ങുന്ന ഒരു സ്വർണ്ണ അരിമണി അയാൾ കണ്ടതു! തനിക്കുള്ളതെല്ലാം കൊടുക്കാമായിരുന്നു എന്നു ഓർത്തു അയാൾ പരിതപിച്ചിരിക്കണം! സംഭവം കേട്ടവർ തങ്ങൾ ഒട്ടും കൊടുത്തില്ലല്ലോ എന്നോർത്തും പരിതപിച്ചിരിക്കണം!
***.  ******.  ******.  ***
മറ്റുള്ളവർക്കു കൊടുത്തിട്ടുള്ളവരും, മറ്റുള്ളവരെ സഹായിച്ചിട്ടുള്ളവരും,  അവരുടെ പിൻ തലമുറകളും സന്തോഷിക്കുന്നതു ഇതുകൊണ്ടാണു.

മണിവിളക്ക്‌-3

ആരെ പേടിക്കണം
   
നാവിന്മേൽ നടക്കുന്നവരെ പേടിക്കണം
നാലാളെ കൂട്ടാനവർക്കറിയാം

നഷ്ടപ്പെടാനൊന്നുമില്ലാത്തവരെ പേടിക്കണം
ഒരു കല്ലെറിയാനും അവർക്കറിയാം

പറഞ്ഞിരുട്ടുണ്ടാക്കുന്നവരെ സൂക്ഷിക്കണം
നിന്നെ കുപ്പിയിലാക്കാനുമവർക്കറിയാം

ഏറ്റുപറയുന്നോരെയും നാം സൂക്ഷിക്കണം
ആവർത്തിച്ചാൽ നുണ സത്യമാകില്ലല്ലോ!
കൊടുപ്പിൻ
             സൈമൺ സഖറിയ

ചോദിക്കുന്നവർക്കു കൊടുപ്പിൻ
ചോദിക്കാത്തവർക്കും കൊടുപ്പിൻ
ലഭിച്ചതോർത്തു കൊടുപ്പിൻ
കിട്ടുമെന്നോർത്തും കൊടുപ്പിൻ
രണ്ടുള്ളവർ ഒന്നു കൊടുപ്പിൻ
ഉള്ളതു പോകുമ്മുമ്പെ കൊടുപ്പിൻ
ഉള്ളതു മുഴുവൻ കൊടുപ്പിൻ
കൊണ്ടുപോകാനാവില്ല, കൊടുപ്പിൻ
കൊടുത്തതു സമ്പാദ്യം; കൊടുപ്പിൻ
മണിവിളക്ക്‌-2

സത്യത്തിന്റെ ശക്തി

പുകവലിക്കരുത്‌! അമ്മ പറഞ്ഞു.
ചിരിച്ചു കളഞ്ഞു അന്നവൻ.
പുകവലിക്കരുത്‌! പിതാവോതി.
തലതാഴ്ത്തി കടന്നുപോയ്‌ അവൻ.
പുകവലിക്കരുത്‌! കുട്ടികൾ കെഞ്ചി.
കേൾക്കാതെ പോയി അന്നയാൾ.
പുകവലിക്കരുതേ! ഭാര്യ അപേക്ഷിച്ചു.
ഒട്ടും ചെവി കൊടുത്തില്ലയാൾ.
"ഡോക്ടർ അകത്തുണ്ടു" കാത്തിരുന്നയാൾ,
കറുത്ത വൻ ഫിലിമിലാകെ വെള്ള നിറം,
ഡോക്ടർ പറഞ്ഞതയാൾ കേട്ടു ഞെട്ടി,
ഇനിയില്ല നിന്നായുസ്സു ദീഘനാൾ!
Moving moon-1

An empty chair!
    -Simon Zachariah
I asked my friend "not coming for the party?"
His eyes were filled with tears. He said,"No "
Memories of loved ones, come back often.
Especially when holidays are very close by!

First year, then the second year bring back-
Memories that one can never forget..never!
Empty chairs around the big dinner table..
The jokes they always used to tell repeatedly!

No matter what others say, No one can ever-
Replace your loved one. So uniquely loved.
We are all always so unique and peculiar.
Like Tigger, you can say "I'm the only one "
----------------------

Moving moon-2

Trusted

Holding one trusted hand-
Helps me to get up..What a relief!

Stepping on a trusted bridge-
Helps me to reach the other shore!

Following a true trusted friend-
He'll lead me to the right place!

Waiting for God's perfect time-
He'll provide a peaceful end!
---------------

Moving moon-3

Human puzzle pieces.
          Simon Zachariah
I found many people around me.
All different sizes, shapes and shapes.
God told me to build a beautiful world!
I said: they don't align, not identical.

He said: "They are the part of this world.
Work with them, put them together.
It takes time! They all have their places."
Soon I found, forming families, friends.

Now I am busy doing puzzles all the time.
Building communities, and groups.
Don't you want to try doing puzzles?
Build a support group, for a good cause!